അഴിമതിരഹിതമായി ഭരണം കാഴ്ചവയ്ക്കുന്ന പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജേക്കബ് തോമസ്

അഴിമതിരഹിതനായി ഭരണം കാഴ്ചവയ്ക്കുന്ന പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. സുഹൃത്തായിരുന്ന കെ.എം.എബ്രാഹാമുമായി തന്നെ തെറ്റിച്ചത് കെ.എം.മാണിയാകാനാണ് സാധ്യത. ഗവർണർ പദവി ലഭിച്ചാൽ നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

ശമ്പളവും എച്ച്.ആർ.എയും ഒന്നും ലഭിക്കാതെയാണ് 35 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നതെന്ന് പറഞ്ഞാണ് ജേക്കബ് തോമസ് അഭിമുഖം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമോ എന്ന് പറയാനാവില്ല. ആർഎസ്എസ് ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന സംഘടനയാണെന്നും ചൈനീസ് ആദർശങ്ങൾ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

read also: പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് വന്ന വ്യക്തിക്ക് കൊവിഡ്

വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജൻ ഒരിക്കലും ദ്രോഹിച്ചിട്ടില്ല. ആദ്യ സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ എത്തിച്ചവരാണ് തന്നെ ദ്രോഹിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു. കെ.ബാബുവിനും ഉമ്മൻചാണ്ടിക്കുമെതിരെ കേസെടുത്തതെല്ലാം പിണറായിയുടെ അറിവോടെയായിരുന്നു. ഉമ്മൻചാണ്ടിക്ക് കീഴിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹവും നല്ല നേതാവായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബീഫ് കഴിക്കുന്നയാൾ എന്ന നിലയിൽ അത് നിരോധിക്കണമെന്ന് പറയില്ല. പക്ഷേ എല്ലാ സംസ്‌കാരങ്ങളേയും ബഹുമാനിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

story highlights- jacob thomas, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top