പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് വന്ന വ്യക്തിക്ക് കൊവിഡ്

ആടുജീവിതം സിനിമയുടെ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ പോയി മടങ്ങി എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആടുജീവിതം ടീമിനൊപ്പം പ്രത്യേക വിമാനത്തിൽ മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മെയ് 22 മുതൽ 30 വരെ എടപ്പാൾ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 30 ന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. ഇദ്ദേഹത്തെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

read also: പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

അതേസമയം പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നു. നടന് കൊവിഡ് നെഗറ്റീവാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

Story highlights- coronavirus, aadujeevitham, prithviraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top