Advertisement

കോട്ടയത്ത് മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ബന്ധുക്കളിലേക്കും

June 3, 2020
Google News 1 minute Read
kottayam murder investigation update

കോട്ടയം വേളൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും. വീടും സാഹചര്യങ്ങളും അടുത്തറിയാവുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം വിപുലീകരിച്ചു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

Read Also: കോട്ടയത്ത് മധ്യവയസ്ക കൊല്ലപ്പെട്ട സംഭവം; പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്

മോഷ്ടിക്കപ്പെട്ട കാർ, പ്രതികൾ എന്നിവ സംബന്ധിച്ച സൂചനകൾ ഇതുവരെ ലഭ്യമായിട്ടില്ല. കുമരകം ഭാഗത്തേക്ക് പോയ വാഹനം കണ്ടെത്താൻ മാത്രം പ്രത്യേക സംഘമുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണം തുടരുന്നു. വീടിൻ്റെ വാതിൽ തകർക്കാതെ ആക്രമണം നടത്തിയതിനാൽ ബന്ധുക്കളോ പരിചയക്കാരോ പിന്നിലുണ്ടോ എന്നാണ് സംശയം. കൊല്ലപ്പെട്ട ഷീബയുടേയും, ചികിത്സയിലുള്ള സാലിയുടെയും മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുകയാണ്. വീടിനു സമീപത്ത് നിന്ന് ലഭിച്ച ഫോണിൽ നിന്ന് തെളിവുകൾ കണ്ടെത്താനും ശ്രമമുണ്ട്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഷീബയുടെ ഭർത്താവ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതികൾ രക്ഷപ്പെട്ട വാഹനം വൈക്കം മേഖല വരെ എത്തിയതിന് തെളിവുണ്ട്. കാർ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.

Read Also: കോട്ടയത്ത് സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചു; ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് 55 കാരി ഷീബയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി ​ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. വീടിനുള്ളിൽ ഷീബയേയും സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്നുവിട്ട നിലയിലായിരുന്നു. സംഭവത്തിൽ പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിരുന്നു. വീട്ടിൽ നിന്ന് മോഷ്ടിച്ച കാറിൽ കുമരകം ഭാ​ഗത്തേയ്ക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Story Highlights: kottayam murder investigation update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here