പിറവത്ത് ടോറസ് ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

പിറവം ഇലഞ്ഞിയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അവർമ്മ കോരവേലിൽ അരുൺ രാജ് (29) ആണ് മരിച്ചത്. ഇലഞ്ഞി പെരുമ്പടവം റോഡിൽ സെന്റ് ഫിലോമിനാസ് സ്‌കൂളിന് സമീപം വച്ച് ഇന്ന് ഉച്ചയ്ക്ക് 12നാണ് അപകടം നടന്നത്.

read also: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു

പെരുമ്പടവത്തു നിന്ന് ഇലഞ്ഞിക്ക് വരുകയായിരുന്ന ടോറസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിലൂടെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അരുൺ ടോറസ് ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നു. സംഭവസമയം അതുവഴി കടന്നുപോയ കൂത്താട്ടുകുളം സിഐ സ്വന്തം വാഹനത്തിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലഞ്ഞിയിലെ ബാങ്കിൽ പണമിടപാട് നടത്തി തിരിച്ചുവരും വഴിയാണ് അപകടം.

story highlights- accident, piravom,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top