കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കൊല്ലം അഞ്ചൽ ഇടമുളക്കലിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ (34), സുജിനി (24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. സുനിൽ വീടിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിലും സുജിനി തറയിൽ പായിൽ മരിച്ച നിലയിലുമാണ്.
ഇന്ന് വെളുപ്പിനെ 5 മണിയോടെ സുനിൽ ആലഞ്ചേരി താമസിക്കുന്ന തന്റെ അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അടിയന്തരമായി വീട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിളിച്ചു പറയുകയും, സുജിനിയുടെ അച്ഛൻ വന്ന് ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ജനൽ കൊടുവാൾ വെച്ച് വെട്ടി തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടത്തിയത്. ഇവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞ് അമ്മയുടെ മുലപാൽ കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു.
Read Also:കോട്ടയത്ത് മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ബന്ധുക്കളിലേക്കും
സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സുനിൽ ആത്മഹത്യ ചെയ്തതാണന്ന പ്രാഥമിക നിഗമനത്തിലാണ് അഞ്ചൽ പൊലീസ്. ഫോറൻസിക് സംഘം ഉടൻ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തും. മേസ്തിരി പണിക്കാരനാണ് സുനിൽ.
Story Highlights- man killed wife commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here