ദേശീയ പാത വികസനം; എറണാകുളം ജില്ലയിൽ ‘മിഷൻ ഹൈവേ’ കർമപദ്ധതി

ദേശീയ പാത വികസനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ‘മിഷൻ ഹൈവേ’ കർമപദ്ധതിക്ക് രൂപം നൽകി. ഏറെക്കാലമായി നീണ്ടു പോകുകയാണ് മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത വികസന പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ പദ്ധതി ഇനി നിശ്ചയ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി മിഷൻഹൈവെ എന്ന പേരില്‍ പ്രത്യേക കര്‍മപദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഓരോ പ്രവര്‍ത്തനത്തിനും നിശ്ചിത സമയപരിധി നിശ്ചയിച്ചു. ഇതിനുള്ളില്‍ ഇവ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നേരിട്ടുള്ള മേല്‍നോട്ടവുമുണ്ടാകും. നിലവില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള 23.250 കിലോമീറ്റര്‍ ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി 45 മീറ്റര്‍ ആയി വീതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനായി 38.5219 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
Read Also:കൊവിഡ് പ്രതിരോധം; എറണാകുളം ജില്ലയിലെ തേവര ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു
പാതയുടെ സര്‍വെ അടക്കമുള്ള നടപടികള്‍ ജൂലൈ 25നകം പൂര്‍ത്തീകരിക്കും. അലൈന്‍മെന്‍റ് നിശ്ചയിച്ച് കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ജൂണ്‍ എട്ടിന് ആരംഭിക്കും. 25നകം ഇത് പൂര്‍ത്തീകരിക്കും. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബര്‍ 30നകം സ്ഥലം ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. പരമാവധി വേഗത്തില്‍ ദേശീയ പാത വികസനം പൂര്‍ത്തിയാക്കാനാണ് ജില്ല ഭരണകൂടത്തിന്റെ ശ്രമം.
Story Highlights – Mission Highway in Ernakulam District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here