രാജ്യത്തിന്റെ പേരുമാറ്റൽ; ഹർജി ഇന്ന് പരിഗണിക്കും

india name court

രാജ്യത്തിന്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കൊളോണിയൽ കാലത്തെ ഓർമകളിൽ നിന്ന് മാറി ദേശീയ വികാരമുണ്ടാകാൻ ഇന്ത്യ എന്ന പേര് മാറ്റണമെന്നാണ് വാദം. ഡൽഹി സ്വദേശിയായ നമഹ എന്ന പൊതുപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Read Also: ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ ആക്കണം; സുപ്രിം കോടതിയിൽ പൊതു താത്പര്യ ഹർജി

ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആർട്ടിക്കിൾ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹർജി. മുൻപ് നിരവധി പട്ടണങ്ങളുടെ പേരുകൾ മാറ്റിയതു കൊണ്ട് തന്നെ ഇപ്പോൾ രാജ്യത്തിനു ശരിയായ പേര് നൽകുകയാണ് വേണ്ടത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാർക്കും വരും തലമുറയ്ക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹർജിയിൽ പറയുന്നു. ജൂൺ രണ്ടിനാണ് സുപ്രിം കോടതി ഈ ഹർജി പരിഗണിക്കുക.

Read Also: നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇതിനു മുൻപും സമാന സ്വഭാവമുള്ള ഹർജികൾ സുപിം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് താക്കൂർ ‘ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

Story Highlights: india name change pil supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top