പ്രവാസികളെ നാട്ടിലെത്തിക്കൽ; സർക്കാരിന്റെ നടപടി തെറ്റെന്ന് ഉമ്മൻ ചാണ്ടി; പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് കുഞ്ഞാലിക്കുട്ടി

oomman chandi-kunjalikkutty

പ്രവാസികളെ കൊണ്ടുവരുന്നത് പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ കത്തിനെതിരെ പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്റെ നടപടി തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. നടപടി പ്രവാസികളെ എത്തിക്കുന്നത് അനന്തമായി നീളാൻ കാരണമാകുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രവാസി മലയാളികളെ കൊണ്ടുവരുന്നത് പരിമതപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരനാണ് വെളിപ്പെടുത്തിയത്. ഇത് ശരിയാണെങ്കിൽ നിരവധി മലയാളികൾക്ക് തിരിച്ചെത്താനുള്ള അവസരം നഷ്ടമാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വിദേശമലയാളികളുടെ മരണനിരക്ക് വർധിക്കുന്നതിന് കാരണം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടാണെന്നും പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Read Also:മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്ന് ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടു. പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതേസമയം ഗൾഫിൽ തന്നെ നിരവധി മലയാളികളാണ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെടുന്നത്.

Story highlight- omman chandy, kunjali kutty, against government in nri come back

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top