അലേർട്ടിൽ മാറ്റം: ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രം ഓറഞ്ച് അലേർട്ട്

orange alert declared in kannur

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുറപ്പെടുവിച്ച അലേർട്ടുകളിൽ മാറ്റം. ഓറഞ്ച് അലേർട്ട് ഒരു ജില്ലയിൽ മാത്രമേ പുറപ്പെടുവിച്ചുള്ളു. കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഇല്ല.

നേരത്തെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് കണ്ണൂരിലേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Read Also:സംസ്ഥാനത്ത് നാളെ മുതൽ അന്തർജില്ലാ ജലഗതാഗതം ആരംഭിക്കും

അതേസമയം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യല്ലോ അലേർട്ടായി പുതുക്കി. ജൂൺ 05 ന് കൊല്ലം,ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലും, ജൂൺ 6ന് എറണാകുളം, ഇടുക്കി ജില്ലകളിലും, ജൂൺ 7 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights- orange alert declared in kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top