Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (03-06-2020)

June 3, 2020
Google News 1 minute Read
todays news headlines june 03

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വകുപ്പ് തലത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഡിഇയുടെ റിപ്പോർട്ട്

മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു. വിശദമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും.

കൊവിഡ്​ ബാധിച്ച്​ ഡൽഹിയിൽ മലയാളി നഴ്​സ്​ മരിച്ചു

കൊവിഡ്​ ബാധിച്ച്​ ഡൽഹിയിൽ മലയാളി നഴ്​സ്​ മരിച്ചു. കോട്ടയം ഞീഴൂർ സ്വദേശി രാജമ്മ മധുസൂധനൻ ആണ്​ മരിച്ചത്​. ഇന്ന് രാവിലെ ആയിരുന്നു മരണം. ശിവാജി ആശുപത്രിയിൽ നഴ്​സായിരുന്ന ഇവർ കുറച്ചുദിവസങ്ങളിലായി എൻ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ മലയാളി നഴ്​സാണ്​ ഡൽഹിയിൽ കൊവിഡ്​ ബാധിച്ച്​ മരിക്കുന്നത്​.

രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു

ഇന്ത്യയിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. 207615 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8909 പേർക്ക്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധയേറ്റ് മരിച്ചത്‌. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5815 ആയി.

Story Highlights- todays news headlines june 03

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here