Advertisement

സംസ്ഥാനത്ത് ആകെ 124 ഹോട്ട്‌സ്‌പോട്ടുകള്‍

June 4, 2020
Google News 2 minutes Read
HOTSPOT KERALA

സംസ്ഥാനത്ത് ആകെ 124 ഹോട്ട്‌സ്‌പോട്ടുകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നാല് പ്രദേശങ്ങളും, കൊല്ലം ജില്ലയില്‍ മൂന്ന്, പാലക്കാട് ജില്ലയില്‍ രണ്ട് പ്രദേശങ്ങളെയും ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന്മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന എട്ട് പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 39 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. പാലക്കാട് ജില്ലക്കാരായ 13 പേരും മലപ്പുറം ജില്ലക്കാരയ എട്ട് പേരും കണ്ണൂര്‍ ജില്ലക്കാരായ ഏഴു പേരും കോഴിക്കോട് ജില്ലക്കാരായ അഞ്ച് പേരും, തൃശൂര്‍, വയനാട് ജില്ലക്കാരായ രണ്ട് പേര്‍ വീതവും തിരുവനന്തപുരം പത്തനംതിട്ട ജില്ലക്കാരായ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.

Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 94 പേര്‍ക്ക്; 39 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ പത്തനംതിട്ട സ്വദേശികളാണ്, കാസര്‍ഗോഡ് – 12, കൊല്ലം- 11, കോഴിക്കോട് -10, ആലപ്പുഴ- 8, മലപ്പുറം- 8, പാലക്കാട് -7, കണ്ണൂര്‍- 6, കോട്ടയം- 5, തിരുവനന്തപുരം- 5, തൃശൂര്‍ -4, എറണാകുളം- 2, വയനാട് -2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

Story Highlights: 124 hotspots in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here