Advertisement

കൊവിഡ് പ്രതിരോധം; ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്

June 4, 2020
Google News 1 minute Read
motor vehicle department

കൊവിഡ് 19 നിയന്ത്രണങ്ങള്‍ മൂലം ഇടപാടുകാര്‍ക്ക് സേവനലഭ്യതയില്‍ തടസം നേരിടാതിരിക്കാന്‍ തൊടുപുഴ ജോയിന്റ് ആര്‍ടിഓ ഓഫീസില്‍ ഡ്രോപ്പ്‌ബോക്‌സ് സ്ഥാപിച്ചു. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ കൊവിഡ് മാനദണ്ഡ പ്രകാരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ചത്.

ഇനി മുതല്‍ ഓഫീസിലേക്ക് നല്‍കേണ്ട അപേക്ഷകളും പരാതികളുമെല്ലാം സ്റ്റാമ്പ് ഒട്ടിച്ച കവറിലാക്കി അപേക്ഷകന്റെ വിലാസവും മൊബൈല്‍ നമ്പരും രേഖപ്പെടുത്തി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്‌സിസിലാണ് നിക്ഷേപിക്കേണ്ടത്. ജീവനക്കാര്‍ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. ഓരോ മണിക്കൂറിലും ഡ്രോപ്പ് ബോക്‌സില്‍ നിന്നും അപേക്ഷകള്‍ ജീവനക്കാര്‍ ശേഖരിക്കും. തുടര്‍ന്ന് ഓരോ അപേക്ഷയും ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുക.

കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകള്‍ അപേക്ഷകന് അയച്ച് നല്‍കും. ഇതിനോടകം ഓഫീസിലെ 90 ശതമാനം സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കിയിട്ടുണ്ട്. നിരന്തരം പൊതുജനങ്ങളെത്തുന്ന ഓഫീസ് എന്നതിലാണ് ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ചതെന്ന് തൊടുപുഴ ജോയിന്റ് ആര്‍ടിഓ നസീര്‍ പി.എ. പറഞ്ഞു.

Story Highlights: kerala department of Motor Vehicles with Drop Box

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here