മലപ്പുറത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കാടുകയറാനാകാതെ അവശനിലയിൽ

ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കാടുകയറാനാകാതെ കുടുങ്ങിയതോടെ നാട്ടുകാർ വലഞ്ഞു. മലപ്പുറം കരുവാരക്കുണ്ടിലാണ് മോഴയാനയെ അവശനിലയിൽ കാണപ്പെട്ടത്. വനപാലകരെത്തി ശ്രമിച്ചിട്ടും ശാരീരിക അവശതകൾ മൂലം ആന കാടുകയറാൻ കൂട്ടാക്കിയിട്ടില്ല.
കഴിഞ്ഞ ഒരാഴ്ച്ചയോളമായി കരുവാരകുണ്ട് കൽക്കുണ്ട് മേഖലയിൽ ഒറ്റയാനയെ കാണപ്പെടുന്നുണ്ട്. ശാരീരിക അവശതകൾ അനുഭവിക്കുന്ന നിലയിലാണ് ആനയെ കണപ്പെട്ടത്. പരാക്രമം നടത്തുന്നില്ലെങ്കിലും, വാഹനങ്ങളും പൊതുജനങ്ങളും അടുത്തെത്തുമ്പോൾ ആന വിരട്ടിയോടിക്കുകയാണ്.
Read Also:ഗര്‍ഭിണിയായ ആനയുടെ കൊലപാതകം; മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി മനേകാ ഗാന്ധി
ഇപ്പോൾ ആർത്തല കോളനിക്കു സമീപത്തെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാന കാരണം തോട്ടം തൊഴിലാളികൾക്ക് ഏതാനും ദിവസങ്ങളായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. തീർത്തും അവശനിലയിലായ ആനയെ കാട്ടിലേക്ക് തിരിച്ചയാകാൻ സൈലന്റ് വാലി വനപാലകർ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഫലമില്ല. കഴിഞ്ഞ ദിവസം റോഡിലേക്കിറങ്ങിയ ആന വാഹനയാത്രക്കാരെ വിരട്ടിയോടിച്ചിരുന്നു. ആനയുടെ ആരോഗ്യ പരിപാലനത്തിനും കാട് കയറ്റുന്നതിനും വനപാലകർ വേണ്ട വിധം ശ്രദ്ധ ചെലുത്തുന്നില്ല എന്ന ആക്ഷേപവും ഇതിനിടയിൽ ഉയരുന്നുണ്ട്.
Story highlights-forest elephant in public place malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here