ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഇനി ഓണ്‍ലൈനില്‍

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഇനി ഓണ്‍ലൈനില്‍. കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ഓട്ടന്‍ തുള്ളല്‍, വീണ, വയലിന്‍, മൃദംഗം, തബല, കീബോര്‍ഡ്, ഡ്രായിംഗ് ആന്‍ഡ് പെയിന്റിംഗ് എന്നീ കലകളില്‍ ജൂനിയര്‍, സീനിയര്‍ ബാച്ചുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം വീതം പരിശീലനം നല്‍കും. അതോടൊപ്പം വിവിധ ജില്ലകളില്‍ നിന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കേരളനടനം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരിശീലനവും ഓണ്‍ലൈനില്‍ ആരംഭിച്ചു.
നിലവില്‍ പരിശീലനത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ 300ലേറെ പേര്‍ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ ക്ലാസുകള്‍ക്ക് തടസമുണ്ടാകാത്ത വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പുതുതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി (Secretaryggng@gmail.com) പേരു രജിസ്റ്റര്‍ ചെയ്യാം.
നടനഗ്രാമത്തിലെ ദേശീയ നൃത്ത മ്യൂസിയം കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ കലാപരിശീലനത്തിന് നൂതന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സര്‍ഗയാനം എന്ന ഈ ഓണ്‍ലൈന്‍ പരിശീലനവും.
Story Highlights: guru gopinath natanagramam online class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here