കൊവിഡ് കാലത്ത് മൊറട്ടോറിയം അനുവദിച്ചതിലും പലിശയിളവ് നൽകാനല്ലെന്ന് ആർബിഐ

കൊവിഡ് കാലത്തെ മൊറട്ടോറിയം അനുവദിച്ചതിലും പലിശയിളവ് നൽകാനല്ലെന്ന് റിസർവ് ബാങ്ക് സുപ്രിംകോടതിയിൽ. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും നിക്ഷേപകരെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ആർബിഐ അറിയിച്ചു.
ഈ സാഹചര്യമൊരുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റിസർവ് ബാങ്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്.
Story highlights-RBI says no moratorium on interest rate sanctioned at moratorium
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News