മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുമ്പോൾ പലിശയും പിഴയും ഒഴിവാക്കാൻ കഴിയുമോയെന്ന് ധനകാര്യ മന്ത്രാലയത്തോട് സുപ്രിംകോടതി

supreme court

കൊവിഡ് കാലത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കാൻ കഴിയുമോയെന്ന് സുപ്രിംകോടതി. പൊതുതാൽപര്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക് ഭൂഷൺ ധനകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആരാഞ്ഞത്. മൊറട്ടോറിയം അനുവദിച്ച ശേഷം പലിശ ഈടാക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് ജസ്റ്റിസ് എം.ആർ ഷാ നിരീക്ഷിച്ചു.

അതേസമയം, ഈ വിഷയത്തിൽ മറുപടി പറയാൻ സമയം അനുവദിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം കോടതി ശരിവച്ചു. ഹർജി ഈ മാസം പന്ത്രണ്ടിന് വീണ്ടും പരിഗണിക്കും.

Read Also:കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു

എന്നാൽ, റിസർവ് ബാങ്കിന്റെ സത്യവാങ്മൂലം കോടതി പരിഗണിക്കും മുൻപ് മാധ്യമങ്ങളിൽ വന്നതിൽ ഹർജിക്കാരൻ പരാതി ഉന്നയിച്ചു. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.

Story highlights-Supreme Court asks finance ministry to deduct interest and penalty when moratorium is announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top