കൊവിഡ്; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

എറണാകുളം ജില്ലയില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എയര്‍ലൈന്‍ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
Read Also:സമൂഹത്തെ സജീവമാക്കി നിർത്തിയുള്ള കൊവിഡ് പ്രതിരോധം നടപ്പിലാക്കണം: വി എസ് സുനിൽകുമാർ
പ്രവാസികളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന മഹത്തായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍ക്കെതിരെ ആണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ആദ്യ പരിശോധനയില്‍ അവരുടെ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് അവര്‍ പുറത്ത് പോയിട്ടുള്ളത്. എന്നിട്ടും തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Story highlights-take action against spreading false information: Minister VS Sunil Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here