Advertisement

കേരളത്തിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേർക്ക്

June 5, 2020
Google News 1 minute Read
10 affected covid through contact

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേർക്ക്. സ്ഥിതി രൂക്ഷമാണെന്നും ഉയർന്ന് വരുന്ന സംഖ്യ അതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്ത് തന്നെ ഇളവുകളുണ്ടായാലും രോഗവ്യാപനത്തിനെതിരായ ശ്രദ്ധ എല്ലാവരിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതരുടെ സംഖ്യ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അതിനുതക്ക സംവിധാനങ്ങൾ അടിയന്തര പ്രധാന്യത്തോടെ ഒരുക്കും. ആപത്തിന്റെ തോത് വർധിക്കുകയാണെന്ന് തിരിച്ചറിയണം. ബോധവത്കരണ ഇടപെടലുകൾ ശക്തിപ്പെടുത്തും. രോഗവ്യാപനം അതിവേഗത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ ടെസ്റ്റ് അതിവേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സ്ഥിരീകരിച്ച 111 പേരിൽ 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തി നേടി.

Story Highlights- 10 affected covid through contact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here