പ്രായമുള്ള ജീവനക്കാർ, ഗർഭിണികൾ എന്നിവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികൾ ഏൽപ്പിക്കരുത്; ഓഫിസുകൾക്കും തൊഴിലിടങ്ങൾക്കുമായുള്ള മാർഗ നിർദേശങ്ങൾ

covid guidelines for office work

ഓഫിസുകൾക്കും തൊഴിലിടങ്ങൾക്കുമായുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് മുഖ്യമന്ത്രി. സന്ദർശകർക്ക് സാധാരണ ഗതിയിലുള്ള പാസ്സുകൾ നൽകുന്നത് അനുവദിക്കില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയോടെ മതിയായ സ്‌ക്രീനിങ്ങിനുശേഷം പ്രത്യേകമായി പാസ് നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ടയിൻമെന്റ് സോണുകളിൽ താമസിക്കുന്ന ഡ്രൈവർമാർ വാഹനം ഓടിക്കരുത്. വാഹനത്തിന്റെ ഉൾഭാഗം, സ്റ്റിയറിങ്, ഡോർ ഹാൻറിൽ, താക്കോലുകൾ എന്നിവ അണുമുക്തമാക്കണം. മറ്റ് നിർദേശങ്ങൾ ഇങ്ങനെ :

*പ്രായമുള്ള ജീവനക്കാർ, ഗർഭിണികൾ, മറ്റ് രോഗാവസ്ഥയുള്ളവർ എന്നിവർ അധിക മുൻകരുതലുകൾ സ്വീകരിക്കണം. ഇവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികൾ ഏൽപ്പിക്കരുത്. കഴിയുന്നത്ര വർക്ക് ഫ്രം ഹോം ഒരുക്കണം.

*യോഗങ്ങൾ കഴിയുന്നത്ര വീഡിയോ കോൺഫറൻസ് വഴിയാക്കണം.

*ഓഫിസുകളിൽ ബാക്കിയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് മുൻഗണന നൽകണം.

*വ്യത്യസ്ത ഓഫീസുകളുടെ സമയവും ഉച്ചഭക്ഷണ/കോഫി ഇടവേളകളും പരമാവധി വ്യത്യസ്ത സമയങ്ങളിലാക്കേണ്ടതാണ്.

Read Also : കൊവിഡ്: ഹോട്ടലുകൾ/റെസ്‌റ്റോറന്റുകൾ/ ഷോപ്പിംഗ് മോൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ

*പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേകം കവാടങ്ങൾ ഉണ്ടാകേണ്ടതാണ്.

*ക്യാന്റീനുകളിൽ ജീവനക്കാർ കൈയുറകളും മാസ്‌കും ധരിക്കണം. ഒരു മീറ്റർ അകലത്തിലേ ഇരിക്കാവൂ. അടുക്കളയിൽ സ്റ്റാഫ് സാമൂഹ്യ അകലം പാലിക്കണം.

*ഓഫിസുകളിൽ ആരെങ്കിലും കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം ലഭ്യമാക്കണം. സമ്പർക്കം കണ്ടെത്തി അവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തരംതിരിക്കും. ഹൈ റിസ്‌ക് സമ്പർക്കമുള്ളവരെ 14 ദിവസം ക്വാറൻറൈൻ ചെയ്യും. ലോ റിസ്‌ക് സമ്പർക്കമാണെങ്കിൽ ആരോഗ്യസ്ഥിതി 14 ദിവസം നിരീക്ഷിക്കും.

Read Also : പ്രസാദം പാടില്ല, ആൾക്കൂട്ടം ഒഴിവാക്കണം; ആരാധനാലയങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

*ഈ ഘട്ടത്തിൽ ഓഫിസിൽ വരാൻ സാധിക്കാത്ത ജീവനക്കാർ അതതു ജില്ലകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകണം. വകുപ്പ് തലവന്മാർ ഇത് ഉറപ്പുവരുത്തണം. ജില്ലാ കളക്ടർമാർ മുഖേന വകുപ്പ് തലവന്മാർ ഇവരുടെ ജോലി സംബന്ധിച്ച റിപ്പോർട്ട് വാങ്ങേണ്ടതാണ്.

Story Highlights- coronavirus, covid guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top