കൊവിഡ്: ഹോട്ടലുകൾ/റെസ്‌റ്റോറന്റുകൾ/ ഷോപ്പിംഗ് മോൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ

covid guidelines hotels restaurants shopping mall

സംസ്ഥാനത്ത് ജൂൺ 8 മുതൽ ഹോട്ടലുകൾ,റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് മോളുകൾ എന്നിവ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 8ന് തുറന്ന് അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ജൂൺ 9 മുതൽ മാത്രമേ പ്രവർത്തനം ആരംഭിക്കാവു. ഹോട്ടലുകൾ,റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് മോളുകൾ എന്നിവയുടെ പ്രവർത്തനത്തിന് കൃത്യമായ മാർഗ നിർദേശങ്ങൾ മുഖ്യമന്ത്രി പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഇങ്ങനെ:

താമസിക്കാനുള്ള ഹോട്ടലുകളിൽ –

*സാനിറ്റൈസർ, താപ പരിശോധനാ സംവിധാനം ഉണ്ടായിരിക്കണം

*ഹാജരാകുന്ന സ്റ്റാഫുകൾക്കും, ഗസ്റ്റുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടാകരുത്

*ഹോട്ടലിലുള്ളവർ മുഖാവരണം ധരിച്ചിരിക്കണം

*അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേകം സംവിധാനം വേണം. പല ഹോട്ടലുകളിലും പ്രത്യേക സംവിധാനമില്ല. അതുകൊണ്ട് പുറത്തേക്കിറങ്ങുന്നതും കയറുന്നതും ഒരേ സമയത്തായിരിക്കരുത്.

*ലിഫ്റ്റിൽ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം

*എസ്‌കലേറ്ററിൽ ഒന്നിടവിട്ട സ്റ്റെപ്പിൽ നിൽക്കണം

Read Also : ആരാധനാലയങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

*അതിഥികളുടെ യാത്ര ചരിത്രം, ആരോഗ്യ സ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനിൽ നൽകണം

*പേയ്‌മെന്റ് ഓൺലൈൻ വഴി നടത്തുന്നത് പ്രോത്സാഹിപ്പിക്കണം

*ലഗേജ് അണുവിമുക്താക്കണം

*കണ്ടെയ്ൻമെന്റ് സോണുകൾ സന്ദർശിക്കരുത്

*റൂം സർവീസ് പ്രോത്സാഹിപ്പിക്കണം

*ഭക്ഷണ സാധനങ്ങൾ കയിൽ നൽകാതെ റൂമിന് പുറത്ത് വയ്ക്കണം

*കുട്ടികളുടെ കളി സ്ഥലം അടച്ചിടണം

റെസ്റ്റോറന്റുകൾ –

*റെസ്റ്റോറന്റുകൾ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം

*സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം അനുവദനീയം

*ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം

*ഡെലിവറി ജീവിനക്കാരുടെ താപ പരിശോധന ഉറപ്പാക്കണം

*ബുഫെയിൽ സാമൂഹിക അകലം പാലിക്കണം

*മെനു കാർഡ് ഡിസ്‌പോസിബിൾ വസ്തുക്കൾ കൊണ്ട് നിർമിക്കുന്നത് ഉത്തമം.

*തുണികൊണ്ടുള്ള നാപ്കിന് പരകരം പേപ്പർ നാപ്കിൻ ഉപയോഗിക്കണം

*ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കയ്യുറയും ധരിക്കണം

*ഡിജിറ്റൽ മോഡിലുള്ള പണമിടപാട് പ്രോത്സാഹിപ്പികണം

*ടേബിളുൾ അണുവിമുക്താക്കണം

ഷോപ്പിംഗ് മോളുകളിൽ –

*സിനമാ തിയേറ്ററുകൾ അടച്ചിണം

*കളിസ്ഥലങ്ങൾ അടച്ചിടണം

*ലിഫ്റ്റിൽ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം

*എസ്‌കലേറ്ററിൽ ഒന്നിടവിട്ട സ്റ്റെപ്പിൽ നിൽക്കണം

Story Highlights- covid guidelines hotels restaurants shopping mall, covid guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top