സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ നിരക്ക്; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രിംകോടതി

supreme court

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ നിരക്കില്‍ പരിധി വയ്ക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രിംകോടതി. കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എല്ലാ സ്വകാര്യ ആശുപത്രികളും സൗജന്യ ചികിത്സ നല്‍കണമെന്ന് പറയുന്നില്ലെന്ന് മറ്റൊരു ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Read Also:ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ സൗജന്യ കൊവിഡ് ചികിത്സ നല്‍കേണ്ടതാണെന്നും നിരീക്ഷിച്ചു. കേന്ദ്രത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

Story highlights-Covid treatment rates in private hospitals; Supreme Court seeks central government stand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top