അഞ്ച് ഭാഷകൾ, 12 ഗായകർ, 48 രാജ്യങ്ങളിലെ കലാകാരന്മാർ അണിനിരന്ന വീഡിയോ വൈറലാകുന്നു

FOR THE WORLD

അഞ്ച് ഭാഷകൾ, 12 ഗായകർ, 48 രാജ്യങ്ങളിലെ കലാകാരന്മാർ….ഫോർ ദി വേൾഡ് എന്ന ഗാനം സോഷ്യൽ മീഡിയിയൽ തരംഗമാകുകയാണ്.

ഒരേസമയം അഞ്ച് ഭാഷകളിൽ കോർത്തെടുത്ത ആ ഗാനത്തിന് പിന്നിൽ ഒരു കൂട്ടം എണ്ണം പറഞ്ഞ കലാകാരൻമാരുണ്ട്. പ്രശസ്ത സംഗീതജ്ഞരായ ഗോപി സുന്ദർ, ഷാൻ റഹ്മാൻ, അൽഫോൻസ് ജോസഫ്, അഫ്‌സൽ, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റിയാസ് ഖാദിർ ഞഝ, അറബിക് ഗായകൻ റാഷിദ് തുടങ്ങിയവരാണ് ഈ ഗാനത്തിന് ആലപിച്ചത്. രാം സുരേന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. മലയാളം രചന നിർവഹിച്ചതാകട്ടെ ഷൈൻ രായംസാണ്. ഹിന്ദിയിൽ ഫൗസിയ അബുബക്കറും, തമിഴിൽ സുരേഷ്‌കുമാർ രവീന്ദ്രനും, ഇംഗ്ലീഷിൽ റിയാസ് ഖാദിർ ഞഝ വും, അറബിക്കിൽ റാഷിദും രചനയിൽ അസാമാന്യ വൈഭവം തീർത്തപ്പോൾ ആ ഗാനമിന്ന് സാധാരണക്കാരന്റെ ചുണ്ടിലെ മൂളിപ്പാട്ടായി മാറി.

ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്‌ക്കാരം ചെയ്തിരിക്കുന്നത് യൂസഫ് ലെൻസ്മാനാണ്. ലെൻസ്മാൻ പ്രൊഡക്ഷൻസിന്റെ സഹായത്തോടെസെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്നാണ് ഈ മനോഹരമായ ഗാനം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ ഫായിസ് മുഹമ്മദും,പ്രൊജക്റ്റ് മാനേജർ ഷംസി തിരൂരുംആണ്.

Story Highlights- video song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top