‘മലയാളീസ് ഫോർ ബ്ലാക്ക് ലൈവ്‌സ്’; ജോർജ് ഫ്‌ളോഡിന് നീതി തേടി അമേരിക്കയിൽ ബാനർ ഉയർത്തിയ മലയാളി യുവതി

അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയിഡിന് നീതി തേടി ന്യൂയോർക്കിൽ ഉയർന്ന ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിൽ എഴുതിയ ആ പോസ്റ്റർ ഉയർത്തിയത് കേരളത്തിൽ വേരുകളുള്ള സിനി സ്റ്റീഫനായിരുന്നു.

read also: ജോർജ് ഫ്ലോയ്ഡ് ചലഞ്ചുമായി വെളുത്ത വർഗക്കാരായ അമേരിക്കൻ യുവത; ഞെട്ടൽ

അമേരിക്കയിൽ അനീതി നിലനിൽക്കുന്നുണ്ടെന്നും അതിനെതിരെ ഉറച്ചു നിൽക്കേണ്ട ഉത്തരവാദിത്തം അമേരിക്കയിലുള്ള ഇന്ത്യക്കാർക്കുണ്ടെന്ന് സിനി സ്റ്റീഫൻ പറയുന്നു. അമേരിക്കൻ മലയാളികളെ പ്രതിനിധീകരിച്ചാണ് ബാനർ ഉയർത്തിയത്. അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്കൊപ്പം മലയാളികളും നിലയുറക്കണമെന്നുള്ളതുകൊണ്ടാണ് മലയാളത്തിൽ ബാനർ എഴുതിയത്. ആഫ്രിക്കൻ വംശജർക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കണമെന്നും സിനി സ്റ്റീഫൻ പറഞ്ഞു.

വീഡിയോ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top