‘സിപിഐഎം കോടതിയും പൊലീസും’; വിവാദ പരാമർശവുമായി എം സി ജോസഫൈൻ

വിവാദ പരാമർശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. സിപിഐഎം കോടതിയും പൊലീസുമാണെന്ന് ജോസഫൈൻ പറഞ്ഞു. പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.
നിങ്ങൾ ചോദിക്കുന്ന ചോദ്യമേതെന്ന് അറിയാം. ആ കേസിൽ അവർ പറഞ്ഞതാണ് സംഘടനാ പരമായ നടപടിയും പാർട്ടി അന്വേഷണവും മതിയെന്ന്. തന്റെ പാർട്ടി ഒരു കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും ജോസഫൈൻ പറഞ്ഞു.
read also: ഇ പി ജയരാജനെ ബോംബെറിഞ്ഞ കേസ്; ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു
സ്ത്രീ പീഡനപരാതികളിൽ ഏറ്റവും കർക്കശമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഐഎം. അതിൽ അഭിമാനമുണ്ട്. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈൻ വ്യക്തമാക്കി.
story highlights- m c josephine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here