ലോകത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 6,698,370 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 393,142 പേർക്ക് ജീവൻ നഷ്ടമായി. 3,244,574 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം അയ്യായിരത്തിലധികം പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞത്.

read also: തിരുവനന്തപുരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

അമേരിക്കയിൽ 1029 പേർക്കാണ് ജീവൻ നഷ്ടമായത്. അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 110,173 പേർ മരിച്ചു. 1,924,051 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 712,252 പേർ രോഗമുക്തി നേടുകയും ചെയ്തു. ബ്രസീലിൽ 1337 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലിൽ ആകെ കൊവിഡ് ബാധിതർ 615,870 ആയി. 34,039 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മെക്‌സിക്കോയിൽ 24 മണിക്കൂറിനിടെ 1092 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മെക്‌സിക്കോയിൽ ആകെ കൊവിഡ് ബാധിതർ 105,680 ആയി. 12,545 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top