കൊവിഡ് ഭയം; മുംബൈയിൽ 43കാരൻ ആത്മഹത്യ ചെയ്തു

covid 19

കൊവിഡ് രോഗബാധ ഭയന്ന് മുംബൈയിൽ ഒരാൾ ആത്മഹത്യ ചെയ്തു. നായർ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 43 കാരനാണ് കുളിമുറിയിൽ തൂങ്ങി മരിച്ചത്. മെയ് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആദ്യ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം കാത്തിരിക്കെയാണ് ആത്മഹത്യ. മാഹി മിൽ മത്സ്യത്തൊഴിലാളിയാണ്.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുകയാണ്. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം മരണവും.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 28000 പിന്നിട്ടു. 24 മണിക്കൂറിനിടെ 1438 പുതിയ കേസുകളും 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 28,694 ഉം മരണം 232 ഉം ആയി. ചെന്നൈയില്‍ മാത്രം രോഗം പിടിപ്പെട്ടത് 19815 പേര്‍ക്കാണ്.

Read Also:കോഴിക്കോട് മെഡിക്കല്‍ കോളജിലെ 118 ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 26000 വും മരണം എഴുനൂറും കടന്നു. 24 മണിക്കൂറിനിടെ 1330 പോസിറ്റീവ് കേസുകളും 25 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യമെന്ന പരാതികള്‍ ഡല്‍ഹി സര്‍ക്കാര്‍ നിഷേധിച്ചു.5000 കിടക്കകള്‍ തയാറാക്കി വച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

story highlights- coronavirus, mumbai, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top