നിര്‍മാണ ചെലവ് കുറയ്ക്കാനുള്ള പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ തീരുമാനം ചലച്ചിത്ര സംഘടനകളെ ഇന്ന് അറിയിക്കും

പുതിയ സിനിമകളുടെ നിര്‍മാണ ചെലവ് ഉള്‍പ്പെടെ കുറയ്ക്കാനുള്ള പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ തീരുമാനം വിവിധ ചലച്ചിത്ര സംഘടനകളെ ഔദ്യോഗികമായി ഇന്ന് അറിയിക്കും. താരങ്ങളുടെ പ്രതിഫലതുക കുറയ്ക്കുന്ന കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് താര സംഘടന അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന തകര്‍ച്ച വിലയിരുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ യോഗത്തില്‍ ചെലവ് ചുരുക്കി പ്രതിസന്ധി മറികടക്കാനാണ് തീരുമാനം. താരങ്ങളും പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കാന്‍ തയാറാകണമെന്നതാണ് ആവശ്യം. നിര്‍മാണചെലവ് പകുതിയായില്ലെങ്കില്‍, പുതിയ സിനിമകള്‍ എടുക്കാനാവില്ലെന്നും നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍മാതാക്കളുടെ ആവശ്യം ന്യായമാണെന്നാണ് ഫെഫ്കയുടെ നിലപാട്. ഔദ്യോഗിക ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയാറാണെന്ന് താര സംഘടനയും വ്യക്തമാക്കി. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ അമ്മ ഉള്‍പ്പെടെയുള്ള ചലച്ചിത്ര സംഘടനകളെ ഔദ്യോഗികമായി വിവരമറിയിക്കും. പ്രതിഫലം കുറയ്ക്കുന്ന തീരുമാനത്തോട് മുന്‍ നിര താരങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് സിനിമലോകം ഉറ്റുനോക്കുന്നത്.
Story Highlights: Film Producers Association to reduce production costs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here