ജോർജിയക്കടുത്ത് വിമാനം തകർന്നുവീണ് അഞ്ച് മരണം

അമേരിക്കയിലെ ജോർജിയക്കടുത്ത് പുത്നം കൗണ്ടിയിൽ വിമാനം തകർന്നു വീണ് ഒരു കുടുംബത്തിലെ നാല് പേരും പൈലറ്റുമടക്കം അഞ്ച് പേർ മരിച്ചു. ഫ്ലോറിഡ മോറിസ്റ്റൺ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോൺ ചാൾസ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേയ് ലാമന്റ് (43), മക്കളായ ജെയ്സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്.
Read Also:8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം
തെക്കുകിഴക്കൻ അറ്റ്ലാന്റയിൽ നിന്ന് 161 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. ഫ്ലോറിഡയിലെ വില്ലിസ്റ്റണിൽ നിന്ന് ഇന്ത്യാനയിലെ ന്യൂകാസ്റ്റിലിലേക്ക് പറന്ന പി.എ 31-ടി പൈപ്പർ വിമാനമാണ് തകർന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഫ്ലോറിഡയിൽ നിന്നുള്ള കുടുംബം ഇന്ത്യാനയിൽ നടക്കുന്ന മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്നു.
Story highlights-five killed plane crash in Georgia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here