അമ്മയെ ഉപദ്രവിച്ചു, തടയാൻ ശ്രമിച്ചപ്പോൾ പിടിച്ചു തള്ളി; കഠിനംകുളം കൂട്ടബലാത്സം​ഗ കേസിൽ നിർണായകമായി മകന്റെ മൊഴി

തിരുവനന്തപുരം കഠിനംകുളത്തെ കൂട്ടബലാത്സം​ഗ കേസിൽ നിർണായകമായി യുവതിയുടെ അഞ്ചു വയസുകാരനായ മകന്റെ മൊഴി. പ്രതികൾക്കെതിരെ കുരുക്ക് മുറുക്കുന്നതാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ശ്രമിച്ചപ്പോൾ തന്നെ അടിച്ചെന്നും യുവതിയുടെ മകൻ മൊഴി നൽകി.

അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതും കുട്ടി പൊലീസിനോട് വിശദീകരിച്ചു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്. അവിടെ വച്ച് നാല് പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതിനാല്‍ മകനെ മുഖ്യസാക്ഷിയാകാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതേസമയം, കേസിൽ ഒരു പ്രതിയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ഉണ്ടായിരുന്ന മനോജ് എന്ന ആളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ രാജന്റെ വീട്ടിൽ ഇയാൾ ഉണ്ടായിരുന്നു. ഇയാളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ യുവതിയുടെ ഭർത്താവ് അൻസാറിന് പുറമേ മന്‍സൂര്‍ (40), അക്ബര്‍ ഷാ (20), അര്‍ഷാദ് (35), നൗഫല്‍ ഷാ (27), രാജന്‍ സെബാസ്റ്റ്യന്‍ (62), മനോജ് എന്നിവരാണ് പ്രതികൾ. ഇതിൽ നൗഫൽ ഷാ പിടിയിലാകാനുണ്ട്.

read also: കഠിനംകുളം പീഡനകേസ്; യുവതി കൂട്ട ബലാത്സംഗത്തിനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്

story highlights- kadinamkulam rape, gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top