കോഴിക്കോട്ടെ പാളയം മൊഹ്‌യുദ്ദീൻ പള്ളി തുറക്കുന്നില്ലെന്ന് അധികൃതർ

palayam muhiyudheen mosque not opening in lock down

സർക്കാർ അനുമതി നൽകിയെങ്കിലും കോഴിക്കോട് പാളയം മൊഹ്‌യുദ്ദീൻ പള്ളിയും തിരുവനന്തപുരം പാളയം പള്ളി പോലെ തത്കാലം തുറക്കില്ലെന്ന് പള്ളി കമ്മറ്റി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആരാധാനാലയങ്ങൾ തുറക്കാനുള്ള അനുമതി സർക്കാർ നൽകിയെങ്കിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളി തുറക്കേണ്ടത് ഇല്ലെന്ന് പള്ളി പരിപാലന കമ്മറ്റി കൂടിയ യോഗത്തിൽ തീരുമാനമായതായി അധികൃതർ അറിയിച്ചു. പള്ളികൾ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാലാണ് ഈ തീരുമാനമെന്നും പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കുന്ന നടപടികൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ആരാധനാലയങ്ങൾ തുറക്കുക. ശബരിമലയിലും ഗുരുവായൂരും ഓൺലൈൻ, വെർച്വല്‍ ക്യൂ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ദർശനത്തിനുള്ള അനുവാദം കൊടുക്കുക. ഇതരസംസ്ഥാനത്ത് നിന്ന് ശബരിമലയിൽ എത്തുന്നവർ കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് നൽകണം.

Read Also:കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി

സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസ് മാർ ക്‌ളീമീസ് കാത്തോലിക്ക് ബാവ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയും ഗുരുവായൂരും ഭക്തർക്ക് പ്രവേശനം അനുവദിക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Story highlights-palayam muhiyudheen mosque not opening in lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top