കൊച്ചിയിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ; നടപടി സ്വീകരിക്കാതെ അധികൃതർ

kochi market

ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊച്ചിയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ല. ഹോട്ട് സ്‌പോട്ടിന് തൊട്ടടുത്തുള്ള തേവര മാർക്കറ്റിൽ പോലും ജനങ്ങൾ തൊട്ടുരുമ്മിയാണ് സാധനങ്ങൾ വാങ്ങുന്നത്. അരോഗ്യ പ്രവർത്തകരോ, പൊലീസോ വേണ്ട നടപടി സ്വീകരിക്കാത്തതും ജനങ്ങളുടെ അലംഭാവത്തിന് കാരണമാകുന്നുണ്ട്.

Read Also:ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിൽ; നടപ്പിലാകുന്ന ഇളവുകൾ [24 Explainer]

മാർക്കറ്റ് ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് മാത്രമല്ല കെവിഡിനെതിരായ എല്ലാ നിയന്ത്രണങ്ങളും മറന്ന അവസ്ഥയിലുമാണ്. കടകളിലും പൊതു ഇടങ്ങളിലും ‘ബ്രേയ്ക്ക് ദി ചെയ്ൻ’ പദ്ധതിയുടെ ഭാഗമായ സാനിറ്റെസ റോ, സോപ്പോ വെള്ളമോ ഇല്ല. സാമൂഹിക അകലം പാലിക്കാതെ മുട്ടി ഉരുമിയാണ് ജനങ്ങളുടെ യാത്ര. ഇക്കാര്യം ശ്രദ്ധിക്കാൻ ഒട്ടുമിക്കയിടത്തും പൊലീസോ, ആരോഗ്യ പ്രവർത്തകരോ ഇല്ല. നിലവിലെ സ്ഥിതി തുടർന്നാൽ കൂടുതൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തും.

Story highlights-People in Kochi not socially isolated; Authorities without taking action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top