Advertisement

പമ്പയിലെ മണലെടുപ്പ് ; മുഖ്യമന്ത്രിയെ തിരുത്തി സിപിഐ മുഖപത്രം

June 6, 2020
Google News 2 minutes Read
cm pinarayi vijayan

പമ്പയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തിരുത്തി സിപിഐ മുഖപത്രം. ദുരന്തനിവാരണ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ മണല്‍നീക്കത്തെക്കുറിച്ച് പറയുന്നില്ലെന്ന് ജനയുഗം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി. മണല്‍വാരലുമായി ബന്ധപ്പെട്ട് സിപിഐഎം-സിപിഐ തര്‍ക്കമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അതിനിടെ, മണല്‍നീക്കത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലന്‍സിന് കത്തുനല്‍കി.

വനവിഭവം എന്ന നിലയില്‍ പമ്പ നദിയിലെ എക്കലും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നിയമങ്ങളും നിബന്ധനകളുമുണ്ട്. അവയെ മറികടന്ന് നിയമവാഴ്ച നിലനില്‍ക്കുന്ന സമൂഹത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും ജനയുഗം മുഖപ്രസംഗം തുറന്നടിക്കുന്നു. നിയമങ്ങള്‍ അംഗീകരിച്ചുള്ള നടപടികള്‍ മാത്രമാണ് പമ്പയില്‍ നടക്കുന്നത്. മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും തലങ്ങളിലെ ചര്‍ച്ചകള്‍ ആരോഗ്യകരമാണ്. പ്രതിപക്ഷം ഇതില്‍ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുകയാണെന്നും ജനയുഗം കുറിച്ചു. പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കമില്ലെന്നും അവ്യക്തതകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കാനാവുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read Also:പമ്പയിലെ മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്തു തുടങ്ങി

ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും ഉള്‍പ്പെടുന്ന കൊള്ളയാണ് പമ്പ മണല്‍വാരലിലൂടെ ലക്ഷ്യമിട്ടതെന്ന് കെ സുധാകരന്‍ എംപി ആരോപിച്ചു. കണ്ണൂര്‍ ലോബിയുടെ ഹിഡന്‍ അജണ്ടയാണ് പുറത്തായത്.മണല്‍നീക്കത്തിന് സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കാണിച്ച് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്തുനല്‍കി.

Story highlights-Sand dunes at Pampa; CPI newspaper Against the Cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here