സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 1095 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 1095 പേർ. ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് പാലക്കാട് ജില്ലയിലാണ്. ഇന്ന് മാത്രം 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 803 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മലപ്പുറം ജില്ലയിൽ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ 26 പേർക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 6 പേർക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസർഗോഡ് ജില്ലകളിൽ 3 പേർക്ക് വീതം, കണ്ണൂർ 2, ഇടുക്കി ജില്ലയിൽ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ 8 പേർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേർക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

read also: കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുവ മാധ്യമപ്രവർത്തകൻ മരിച്ചു

ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂർ ജില്ലയിൽ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂർ സ്വദേശി) ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. എയർപോർട്ട് വഴി 47,033 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയിൽവേ വഴി 18,375 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്.

Story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top