Advertisement

തിരുവനന്തപുരത്ത് യുവമോർച്ച നേതാക്കളടക്കം അൻപതോളം ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്

June 7, 2020
2 minutes Read
bjp supporters join congress

തിരുവനന്തപുരത്ത് യുവമോർച്ച നേതാക്കളടക്കം അൻപതോളം ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്. ഇതിനു മുന്നോടിയായി യുവമോർച്ച മുൻ സംസ്ഥാന കമ്മറ്റിയംഗമുൾപ്പടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത് കെ. സുരേന്ദ്രൻ പ്രസിഡന്റ് ആയതിന് പിന്നാലെയെന്നാണ് ബിജെപി വിട്ട പ്രവർത്തകരുടെ ആരോപണം.

Read Also: ‘എൽഡിഎഫിന്റെ നാല് വർഷക്കാലം വികസന മുരടിപ്പിന്റെയും അഴിമതിയുടെയും കാലം’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 50 ഓളം യുവമോർച്ച-ബിജെപി പ്രവർത്തകരാണ് കോൺഗ്രസ്സിൽ ചേരുന്നത്. യുവമോർച്ച മുൻ സംസ്ഥാന കമ്മറ്റിയംഗം എസ്. മഹേഷ് കുമാർ, മുൻ ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിള മോർച്ച ഏരിയ പ്രസിഡന്റ് അമൃത എന്നിവരും ഇതിൽപെടുന്നു. പാർട്ടിയിൽ സുരേന്ദ്രൻ പക്ഷത്തുള്ളവർക്ക് മാത്രമാണ് സ്ഥാനമാനങ്ങൾ നൽകുന്നതെന്നാണ് ഇവരുടെ ആരോപണം.

Read Also: ഡൽഹി ബിജെപിയിൽ അഴിച്ചുപണി; മനോജ് തിവാരിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

കഴിഞ്ഞ ദിവസം ഇവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് അടക്കമുള്ളകാര്യങ്ങൾ വരും ദിവസങ്ങളിൽ നൽകാനാണ് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റ തീരുമാനം.

Story Highlights: bjp supporters join congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top