കശ്മീരിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ. സൈന്യം അഞ്ച് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ ഫറൂഖ് അസദ് നല്ലിയും ഒരു വിദേശിയും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ സൈന്യത്തിനു നേരെ കല്ലേറ് ഉണ്ടായെന്നും പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച ശേഷമാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് സൗത്ത് കശ്മീരിലെ ഷോപിയാനിലുള്ള റബാൻ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞത്. ഇതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തു. ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ടങ്കെലും ഭീകരൻ വഴങ്ങാത്തതിനെ തുടർന്നാണ് സേന വെടിവെയ്പ്പ് നടത്തിയത്. ഭീകരരുടെ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Story highlight:Clashes between security forces and terrorists in Kashmir; Five terrorists were killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top