തുടർച്ചയായ നാലാം ദിവസവും 9000 കടന്ന് കൊവിഡ് കേസുകൾ; കൊവിഡ് ബാധയിൽ ഇന്ത്യ സ്പെയിനിനെ മറികടന്നു

India covid 19 update

കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. തുടർച്ചയായ നാലാം ദിവസവും കൊവിഡ് കേസുകൾ 9000 കടന്നു. 9971 പേർക്കാണ് 24 മണിക്കൂറിനിടെ അസുഖം സ്ഥിരീകരിച്ചത്. 287 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 246628 ആയി. 119292 പേരാണ് രോഗമുക്തി നേടിയത്. 48 ശതമാനമാണ് രോഗമുക്തി നിരക്ക്.

Read Also: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

ഇന്നലെ കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. എന്നൽ ഇന്ന് ഇന്ത്യ സ്പെയിനിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. 241000 കേസുകളാണ് ഇപ്പോൾ സ്പെയിനിലെ കൊവിഡ് കേസുകൾ.

ഡൽഹിയിൽ ഈ മാസം അവസാനത്തോടെ ഡൽഹിയിൽ കേസുകൾ ഒരു ലക്ഷം ആകുമെന്ന് മുന്നറിയിപ്പുണ്ട്. ഉടൻ തന്നെ 15000 കിടക്കകൾ തയ്യാറാക്കണമെന്നും അഞ്ചംഗ സമിതി സർക്കാരിന് നിർദ്ദേശം നൽകി. ജൂലായ് പകുതിയോടെ 42000 കിടക്കകൾ തയ്യാറാക്കണമെന്നും സമിതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

Read Also: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

അതേ സമയം, കൊവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ ഉടൻ മറികടന്നേക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 30000വും ഡൽഹിയിൽ 27000വും പിന്നിട്ടു. അതേസമയം, സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് സാഹചര്യത്തെ പിടിച്ചു കെട്ടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധർ വിലയിരുത്തി.

Story Highlights: India covid 19 update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top