പാലക്കാട്ട് പൈപ്പിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി

cat rescued palakkad

ആനയെ പടക്കം നൽകി കൊല്ലുന്നവർ മാത്രമല്ല മൃഗങ്ങളോട് കരുണ ചെയ്യുന്നവരും മനുഷ്യർക്കിടയിലുണ്ട്. പാലക്കാട് ജില്ലയിൽ പൈപ്പിനിടയിൽ ദേഹം കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിച്ചിരിക്കുകയാണ് ചിലർ. കൊല്ലങ്കോട് രണ്ടാം വാർഡിലെ വിജയലക്ഷ്മിയുടെ വീട്ടിൽ പൈപ്പിൽ കുടുങ്ങിയ പൂച്ചക്കുട്ടിയുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. ചിറ്റൂർ സിവിൽ ഡിഫൻസ് അംഗം പ്രശാന്ത് എൻ ബി വെറും രണ്ട് മിനിറ്റിനുള്ളിൽ പൂച്ചക്കുട്ടിയെ പൈപ്പ് മുറിച്ച് പുറത്തെത്തിച്ചു. പൈപ്പിൽ കുടുങ്ങി ശരീരം അനക്കാനാവാതെ ബുദ്ധിമുട്ടിലായിരുന്നു ആ മിണ്ടാപ്രാണി. പൂച്ചയുടെ ദേഹം മുറിയാതെ വളരെ ശ്രദ്ധിച്ച്, സൂക്ഷ്മമായാണ് പ്രശാന്ത് പൂച്ചക്കുട്ടിയെ പൈപ്പിന്റെ ഉള്ളിൽ നിന്നും സ്വതന്ത്രനാക്കിയത്. പൈപ്പിന്റെ കുടുക്ക് ഒന്ന് അയഞ്ഞപ്പോൾ തന്നെ പൂച്ച ഓടാൻ ശ്രമിച്ചെങ്കിലും വീണ്ടും പിടിച്ചുവച്ച് പൈപ്പിന്റെ മുറുക്കത്തിൽ നിന്ന് പൂച്ചയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു പ്രശാന്ത്.

നേരത്തെ റെസ്‌ക്യൂ വിഡിയോകൾ കണ്ടിട്ടുണ്ടെന്നും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു. അതിൽ നിന്ന് കിട്ടിയ ധൈര്യത്തിലാണ് പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങിത്തിരിച്ചത്.

Read Also: ഹിമാചൽപ്രദേശിൽ ഗർഭിണിയായ പശുവിന്റെ വായിൽ ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ച് പൊട്ടിച്ചു

വളരെ ഭംഗിയായി രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സേനയിലെ വളണ്ടിയർമാർക്ക് സാധിക്കുന്നുണ്ടെന്ന് ജില്ലാ അഗ്നിസുരക്ഷാ സേന ഉദ്യോഗസ്ഥൻ അരുൺ ഭാസ്‌ക്കർ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് സിവിൽ ഡിഫൻസ് സംവിധാനം നിലവിൽ വന്നതിന് ശേഷം ചെറുതും വലുതുമായ ദുരന്തങ്ങളിൽ പെട്ടെന്ന് തന്നെ കൃത്യമായി രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട്. മുന്നൂറോളം പ്രവർത്തകർ ജില്ലയിൽ രക്ഷാസേനയ്ക്ക് കീഴിലുണ്ടെന്നും അരുൺ ഭാസ്‌ക്കർ വ്യക്തമാക്കി.

 

palakkad, animal rescue, kitten

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top