Advertisement

കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർ ജീവനൊടുക്കി

June 7, 2020
Google News 1 minute Read

സാമ്പത്തിക പ്രയാസത്തെ തുടർന്ന് കോഴിക്കോട് കക്കോടിയിൽ സ്വകാര്യബസ് ഡ്രൈവർ ജീവനൊടുക്കി.
സ്വകാര്യ ബസിലെ ഡ്രൈവറായ ചോയിബസാർ സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. ബസ് നിർത്തിയിടുന്ന ഒറ്റത്തെങ്ങിലെ ഷെഡിനടുത്ത് ഇന്ന് രാവിലെ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ലോക്ക് ഡൗൺ നിയന്ത്രണത്തെ തുടർന്ന് ജോലിയില്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടുന്നു. ചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം അനുഭവിക്കുന്നതായി സന്തോഷ് പറഞ്ഞിരുന്നതായി സഹോദരൻ പ്രസാദ് പറഞ്ഞു.

read also: കൊല്ലത്ത് ആംബുലൻസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവുണ്ടായിട്ടും സന്തോഷ് ഓടിക്കുന്ന ബസ് സർവീസ് തുടങ്ങിയിരുന്നില്ല. എന്നാൽ ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

story highlights- suicide, kozhikode, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here