പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപണം; കാണാതായ വിദ്യാർത്ഥിനിക്കായി പുഴയിൽ തെരച്ചിൽ

student missing

പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാണാതായ വിദ്യാർത്ഥിനിക്കായി പാലാ ചേർപ്പുങ്കലിൽ പുഴയിൽ തെരച്ചിൽ നടത്തുന്നു. ബിരുദ വിദ്യാർത്ഥിനി അഞ്ജു ഷാജിയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളജിലെ വിദ്യാർത്ഥിനിയാണ് അഞ്ജു.

പൊടിമറ്റം സ്വദേശിനിയായ വിദ്യാർഥിനിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജായിരുന്നു പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ഇന്നലെ പരീക്ഷ എഴുതാൻ സമ്മതിക്കാതെ അഞ്ജുവിനെ ഇറക്കിവിട്ടിരുന്നതായും പരാതിയുണ്ട്. കോളജിന് സമീപത്തെ പാലത്തിൽ നിന്ന് കുട്ടിയുടെ ബാഗ് കണ്ടെത്തിയതിനെ തുടർന്നാണ് മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തുന്നത്.

Read Also: പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിസംബറോടെ തുറക്കും

അതേസമയം കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. 8 മണിയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ഇന്നലെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് കുളിക്കാൻ പോയത്. ഇതിൽ ഒരാളെ കാണാതായി. മുക്കം പൂളപ്പൊയിൽ സ്വദേശി ആനിസ് റഹ്മാന് വേണ്ടിയാണ് തെരച്ചിൽ.

മുക്കം ഫയർഫോഴ്‌സിന്റെയും തിരുവമ്പാടി പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. പ്രതികൂല കാലവസ്ഥയും വനത്തിനുളളിലെ ശക്തമായ കുത്തൊഴുക്കുമാണ് തെരച്ചിന് തടസം നിൽക്കുന്നത്.

 

student missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top