കോട്ടയത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്; ഒരാൾക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തി നേടി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി.

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഒരാൾ ഉൾപ്പെടെ കോട്ടയം ജില്ലക്കാരായ 32 പേർക്കാണ് നിലവിൽ രോഗബാധയുള്ളത്.

രോഗം സ്ഥിരീകരിക്കപ്പെട്ടവർ

1. മസ്‌കറ്റിൽ നിന്ന് മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34)യാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാൾ. കോട്ടയത്തെ കൊവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

read also: സംസ്ഥാനത്ത് 107 പേർക്ക് കൂടി കൊവിഡ്; 41 പേർക്ക് രോഗമുക്തി

2. മുംബൈയിൽ നിന്ന് ട്രെയിനിൽ മെയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31)യാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി ബസിലും എത്തിയശേഷം ഹോം ക്വാറന്റീനിൽ കഴിയുകയായിരുന്നു.

3. മെയ് 27ന് മഹാരാഷ്ട്രയിൽ നിന്ന് വിമാനത്തിൽ എത്തിയ കങ്ങഴ സ്വദേശിനി(24)യാണ് മൂന്നാമത്തെയാൾ. കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

story highlights- coronavirus, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top