കൊവിഡ് കേസുകളിൽ വർധനവ്; മിസോറമിൽ ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് കേസുകളിൽ വർധന ഉണ്ടായ സാഹചര്യത്തിൽ മിസോറമിൽ ലോക്ക് ഡൗൺ കാലാവധി ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ദീർഘിപ്പിച്ചു. മിസോറാം മുഖ്യമന്ത്രി സോറാംതംഗയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്ക് ഡൗൺ കാലാവധി നീട്ടാൻ തീരുമാനിച്ചത്.

കേന്ദ്ര നിർദേശപ്രകാരം രാജ്യത്ത് ജൂൺ 8 മുതൽ ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കിത്തുടങ്ങിയിരുന്നു. ഇതിനിടെയാണ് മിസോറാമിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മിസോറമിൽ നിലവിൽ 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്.

Story highlight: An increase in Covid cases; Full lockdown for two weeks from Tuesday in Mizoram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top