ഏതെങ്കിലും ആണ്‍പിള്ളാരുടെ കൂട്ടത്തില്‍ കാണുമെന്ന് പ്രിന്‍സിപ്പല്‍ അച്ചന്‍ പറഞ്ഞു; കോളജ് അധികൃതര്‍ക്കെതിരെ അഞ്ജുവിന്റെ പിതാവ്

anju shaji FATHER

കാണാതായ മകളെ അന്വേഷിച്ച് കോളജില്‍ എത്തിയ തന്നോടും ബന്ധുക്കളോടും അഞ്ജു ഏതെങ്കിലും ആണ്‍പിള്ളാരുടെ കൂടെകാണുമെന്നാണ് പ്രിന്‍സിപ്പല്‍ അച്ചന്‍ പറഞ്ഞതെന്ന് അഞ്ജുവിന്റെ പിതാവ് ഷാജി. ‘മീനച്ചിലാറ്റിലെ ചോദ്യങ്ങള്‍’ എന്ന പേരില്‍ ട്വന്റിഫോര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അഞ്ജുവിന്റെ പിതാവ് ഷാജി.

പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്നുള്ള വിവരം കോളജ് അധികൃതര്‍ ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുമ്പോഴും അവര്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. പല തവണ അച്ചനെ കാണാന്‍ പോയി. പള്ളിയിലെ കൈക്കാരന്‍ ആണെന്ന് തോന്നുന്നു അവര്‍ പറഞ്ഞു. അച്ചന്‍ ഇവിടില്ല. ഫോണ്‍ നമ്പര്‍ നല്‍കാന്‍ പറഞ്ഞിട്ടും തന്നില്ല. അഞ്ജു ഏതെങ്കിലും ആണ്‍പിള്ളാരുടെ കൂട്ടത്തില്‍ കാണുമെന്നാണ് കോളജിലെ പ്രിന്‍സിപ്പല്‍ അച്ചന്‍ പറഞ്ഞത്. കുഞ്ഞിനെ കോളജില്‍ നിന്ന് ആട്ടി ഇറക്കിവിടുകയായിരുന്നു. അച്ചന്‍ തെറ്റിദ്ധാരണ മൂലം പിടിച്ചതാകുമെന്നാണ് കൂട്ടുകാരികള്‍ പറഞ്ഞത്. നല്ല മാര്‍ക്ക് ലഭിക്കുന്ന കുട്ടിയാണ്. ആ കോളജില്‍ അഞ്ച് വിദ്യാര്‍ത്ഥികളാണുള്ളത്. അതില്‍ ഏറ്റവും മാര്‍ക്ക് വാങ്ങിയിരുന്നത് അഞ്ജുവാണെന്നും അച്ഛന്‍ ഷാജി പറഞ്ഞു.

Read Moreഹാൾ പേപ്പറിന്റെ മറുവശം മുഴുവൻ കോപ്പി എഴുതിയിരുന്നു; അഞ്ജു ഷാജിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് ഹോളിക്രോസ് കോളജ്

പാലാ ചേര്‍പ്പുങ്കലില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കി വിട്ടത്. ഇനിയുള്ള പരീക്ഷകള്‍ എഴുതിക്കില്ലെന്നും കോളജ് അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കി. ഇന്നലെ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തിയിരുന്നു.

Story Highlights: Anju’s father against college authorities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top