മാഹിയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു; പുതുച്ചേരിയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99 ആയി

covid 19

മാഹിയിൽ വീണ്ടും ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ സ്വദേശിയായ 46 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 99 ആയി.

ജൂൺ 3നാണ് രോഗം സ്ഥിരീകരിച്ച വ്യക്തി ദുബൈയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി മാഹിയിൽ എത്തിയത്. അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ മാഹിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. പിന്നീട് സർക്കാർ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആരുമില്ലെന്ന് മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. ഇതോടെ മാഹിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഇതിൽ നാല് പേർ രോഗമുക്തി നേടിയിട്ടുണ്ട്. രണ്ട് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അബുദാബിയിൽ നിന്നുവന്ന ഇടയിൽപ്പീടിക സ്വദേശിയായ 59കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Read Also:സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്നറിയുന്നതിനുള്ള ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിച്ചു : ആരോഗ്യമന്ത്രി

അതേസമയം, പുതുച്ചേരിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി. 36 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

 

 

Story Highlights- coronavirus, mahe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top