Advertisement

തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

June 8, 2020
Google News 2 minutes Read

തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. തമിഴ്നാട്ടിൽ ഇന്ന് 1562 പേർക്കും മഹാരാഷ്ട്രയിൽ 2553 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ ഇന്ന് കൊവിഡ് സ്ഥിതീകരിച്ചവരിൽ 12 പേർ വിദേശരാജ്യങ്ങളിൽ നിന്നും 30 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. വൈറസ് ബാധയെ തുടർന്ന് 17 പേർക്ക് ഇന്ന് ജീവൻ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33229 ആയി ഉയർന്നു. സംസ്ഥാനത്ത് കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 286 ആണ്. നിലവിൽ 15413 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 17527 പേർ രോഗമുക്തരായി.

അതേസമയം, മഹാരാഷ്ട്രയിൽ ഇന്ന് കൊവിഡ് മരണം 109 ആയി. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 88528 ആയി. 3169 മരണങ്ങളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 44,374 പേർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 40,975 പേർ ഇതുവരെ രോഗമുക്തി നേടി.

Story highlight: Increasing number of covid cases in Tamil Nadu and Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here