പാലായിൽ വിദ്യാർത്ഥിനി കാണാതായ സംഭവം; പരീക്ഷാ കേന്ദ്രത്തിൽ വെച്ച് മാനസിക പീഡനമേറ്റതായി കുടുംബത്തിന്റെ ആരോപണം

പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിൽ മനസിക പീഡനമേറ്റതായി കുടുംബത്തിൻ്റെ ആരോപണം. കോപ്പിയടിച്ചെന്ന പേരിൽ ഇറക്കിവിട്ട മൂന്നാം വർഷ ബി കോം വിദ്യാർഥിനി അഞ്ജു ഷാജിക്കായി മൂന്നാം ദിനവും തിരിച്ചിൽ തുടരുകയാണ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടി കോപ്പിയടിക്കില്ലെന്നാണ് കുടുബവും അധ്യാപകരും വ്യക്തമാക്കുന്നത്.
Read Also: ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു
ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിട്ടത്. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. ഇന്നലെ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തി, പാലത്തിൽ നിന്ന് ചാടിയിരിക്കാം എന്ന സംശയത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് കുട്ടി കോപ്പിയടിക്കില്ലെന്നും, പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിച്ചതായും ആരോപിച്ച് അഞ്ജുവിൻ്റെ കുടുംബം രംഗത്തെത്തിയത്.
Read Also: പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപണം; കാണാതായ വിദ്യാർത്ഥിനിക്കായി പുഴയിൽ തെരച്ചിൽ
കോപ്പിയടിക്കാൻ സാധ്യതയില്ലെന്നും ഇത്തരമൊരു ആരോപണം ഉണ്ടായപ്പോൾ മാനസികമായി തകർന്നിരിക്കാമെന്നും വിദ്യർത്ഥിനി പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണി പ്രൈവറ്റ് കോളേജ് അധികൃതർ പറയുന്നു. ബാഗ് പാലത്തിനു സമീപം വെച്ച് അഞ്ജു വെയിറ്റിംഗ് ഷെഡ് വരെ പോയി തിരിച്ചു വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ ആരോപണ വിധേയരായ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story Highlights: pala girl missing family response