ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോണില്ല; പഞ്ചാബിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോണില്ലാത്തതിനെ തുടർന്ന് പഞ്ചാബിൽ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മാൻസ ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

രണ്ടാഴ്ചകൾക്ക് മുൻപ് ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോൺ വേണമെന്ന് വിദ്യാർത്ഥിനി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മകളുടെ ആവശ്യം നിറവേറ്റാൻ മാതപിതാക്കൾക്ക് കഴിയാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

പഠനാവശ്യത്തിനായി സ്മാർട്ട്ഫോൺ വേണണെന്ന് മകൾ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും പണം ഇല്ലാത്തതിനാൽ ഫോൺ വാങ്ങിക്കൊടുക്കാൻ സാധിച്ചിരുന്നില്ലെന്നും വിദ്യാർത്ഥിനിയുടെ പിതാവ് ജഗ്സീർ സിങ് പറയുന്നു.

Story highlight: There is no smartphone to attend an online class; Student commits suicide in Punjab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top