വിക്രമും മകന്‍ ധ്രുവും ഒരുമിക്കുന്നു ‘ചിയാൻ 60’

ചിയാൻ വിക്രമും മകൻ ധ്രുവും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ചിയാൻ 60 എന്നാണ് അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് ചിയാൻ 60 സിനിമയുടെ സംവിധാനം.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ധ്രുവ് ആണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ‘കാർത്തിക് സുബ്ബരാജിന്റെ സിനിമകൾ എഫ്ഡിഎഫ്എസിൽ കാണാൻ എനിക്ക് എപ്പോഴും ആകാംക്ഷയാണ്. അനിരുദ്ധിന്റെ പാട്ടുകൾ എപ്പോഴും തുടർച്ചയായി കേൾക്കാറുണ്ട്. എപ്പോഴും എന്റെ അച്ഛന്റെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ. ഇത് എന്റെ സ്വപ്‌നസാക്ഷാത്കാരം. ദയവായി എന്നെ സ്വപ്‌നത്തിൽ നിന്ന് ഉണർത്തരുത്.’ ധ്രുവ് ചിത്രത്തോടൊപ്പം കുറിച്ചു.
Read Also: അവനിൽ നിന്ന് കണ്ണെടുക്കാനാകുന്നില്ല!! മകന്റെ പേര് വെളിപ്പെടുത്തി ടൊവിനോ
ആദ്യമായാണ് ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിക്രമും ധ്രുവും ആയിരിക്കും. പോസ്റ്ററിൽ ഒരാൾ കുട്ടിക്ക് തോക്ക് കൈമാറുന്നതായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ വിക്രം അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്ററിന്റെ ചെറുപ്പകാലം മകൻ അവതരിപ്പിക്കുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. നിർമാണം സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ.
2019ൽ ആദിത്യ വർമ എന്ന സിനിമയിലൂടെയായിരുന്നു ധ്രുവിന്റെ അരങ്ങേറ്റം. അർജുൻ റെഡ്ഡി എന്ന തെലുങ്ക് സിനിമയുടെ തമിഴ് പതിപ്പായിരുന്നു ആദിത്യ വർമ.
chiyan vikram, druv vikram, karthik subbaraj, anirudh ravichandar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here