തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്

ഇന്ധന വിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ, ഡീസൽ, വിലയിൽവർധനവ് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ 58 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ മൂന്നുദിവസംകൊണ്ട് ഇന്ധനവിലയിൽ 1.70 രൂപയാണ് വർധിച്ചത്.
80 ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനവിലയിൽ നിർണയം ആരംഭിച്ചത്. വരും ദിവസങ്ങളിലും എണ്ണവില വർധിക്കാനാണ് സാധ്യത. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളർ മൂല്യമാണ് രേഖപ്പെടുത്തുന്നത്. മാത്രമല്ല, ലോക്ക്ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ എണ്ണവിലയുടെ എക്സൈസ് തീരുവ 13 രൂപയിലേറെ വർധിപ്പിച്ചിരുന്നു. ഇത് ഇന്ധന വില കൂടാൻ കാരണമായിട്ടുണ്ട്.
Story highlight: Rise in fuel prices for the third consecutive day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here