മലിനജലമുള്ള തോട് കുടിവെള്ള സ്രോതസാക്കി 50ഓളം കുടുംബങ്ങൾ

വർഷങ്ങളായി മലിനജലമുള്ള തോട് കുടിവെള്ള സ്രോതസാക്കി ആലപ്പുഴ ചമ്പക്കുളം പഞ്ചായത്തിലെ 50ഓളം കുടുംബങ്ങൾ. ടാപ്പുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ വെള്ളം എത്തിയിട്ടില്ല. പരാതികൾ പറഞ്ഞു മടുത്തതിനെ തുടർന്നാണ് പ്രദേശവാസികൾക്ക് തോട്ടിലെ വെള്ളം കുടിവെള്ളമാക്കി മാറ്റേണ്ടി വന്നത്.
ആറ് വർഷമായി മാപ്പിളശേരിതോട് ചമ്പക്കുളം പഞ്ചായത്തിലെ അമിച്ചക്കരിക്കാരുടെ കുടിവെള്ള സ്രോതസാണ് . ഒന്ന്- രണ്ട് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ അതിൽ വെള്ളം എത്തിയിട്ടില്ല. വൃത്തി ഏറ്റവും കൂടുതൽ ആവശ്യമുള്ള കാലഘട്ടമാണിത്. ആ സമയത്താണ് ഒരു പ്രദേശത്തെ കുട്ടികൾ ഉൾപ്പടെയുള്ളവർ ഈ മലിനജലത്തിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത്.
Read Also: പാർലമെന്റ് സമ്മേളനം വെർച്വൽ ആക്കാൻ ആലോചന
അതേസമയം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സംസ്ഥാനത്ത് അടുത്ത നാല് ദിവസംശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
waste water use to drink, alappuzha chambakkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here