Advertisement

തൃശൂരിൽ ഒൻപത് പേർക്ക് കൂടി കൊവിഡ്; രണ്ട് പേർക്ക് രോഗം സമ്പർക്കത്തിലൂടെ

June 10, 2020
Google News 1 minute Read
9 more confirmed corona thrissur two via contact

തൃശൂർ ജില്ലയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരന്റെ സ്രവ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

ജൂൺ 4 ന് അബുദാബിയിൽ നിന്ന് ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കർണ്ണാടകയിൽ നിന്നെത്തിയ ചെങ്ങല്ലൂർ സ്വദേശി (41), 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), നെടുപുഴയിൽ രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപട്ടികയിലുണ്ടായ 51 കാരി, നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന ചേർപ്പ് സ്വദേശിനി (58), ജൂൺ 6 ന് യു പിയിൽ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയിൽ 179 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

Story Highlights- coronavirus, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here